സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില നൂറുരൂപ കുറച്ചു

single-img
3 April 2014

gasസബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില നൂറുരൂപ കുറച്ചു. സബ്‌സിഡിയോടെ ലഭിക്കുന്ന 12 സിലിണ്ടറിന് ശേഷമുള്ളവയുടെ വിലയാണ് എണ്ണക്കമ്പനികള്‍ ഇപ്പോൾ കുറച്ചത്. അതുപോലെ വിമാന ഇന്ധനത്തിന്റെ വിലയും നാലുശതമാനം കുറച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ 1080.50 രൂപയില്‍ നിന്ന് 980.50 രൂപയായിട്ടാണ് വില കുറഞ്ഞത്. ഇക്കൊല്ലം ജനവരിയില്‍ 220 രൂപ കൂട്ടിയത് കഴിഞ്ഞ മാസം 107 രൂപയാക്കി കുറച്ചിരുന്നു.

കഴിഞ്ഞമാസം ഒരു കിലോലിറ്ററിന് കൂട്ടിയതാണ് 753.34 രൂപ ഇപ്പോള്‍ കുറച്ചത്. അന്താരാഷ്ട്രവില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് രണ്ടിന്റെയും വില കുറയ്ക്കാന്‍ കാരണം.