ആറന്മുള വിമാനത്താവളം രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി

single-img
3 April 2014

aranmulaairportഐഎന്‍എസ് ഗരുഡയുടെ തുറന്നു പറക്കല്‍ പ്രദേശത്താണ് ആറന്മുള വിമാനത്താവളം നിര്‍മിക്കുന്നതെന്നും അതിനാല്‍ തന്നെ ആറന്മുള വിമാനത്താവളം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആറന്മുള പൈതൃക ഗ്രാമകര്‍മസമിതി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

വിമാനത്താവളത്തിന് രാജ്യരക്ഷാവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പ്രഫ. പി.ജെ. കുര്യന്‍ എംപിയും ആന്റോ ആന്റണി എംപിയുമാണ് അനുകൂല ഉത്തരവ് നേടിയെടുത്തതെന്നും ഇവര്‍ ആരോപിച്ചു. ഭാരതത്തിന്റെ തീരപ്രദേശത്തെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിമാനത്താവളം എന്തുവിലകൊടുത്തും കൊണ്ടുവരുമെന്ന നിലപാടിലാണ് ആന്റോ ആന്റണി എംപി. ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയ്ക്കായി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തുടക്കത്തില്‍ എതിര്‍ത്ത എ.കെ. ആന്റണി പിന്നീട് മനസ്സ് മാറ്റിയത് വന്‍കിട കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദ്ദഫലമായാണെന്നും അവര്‍ കുറ്റപ്പെടുത്തി.