എ.കെ ആന്റണിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
2 April 2014

paniyanഎ.കെ ആന്റണിക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ എന്നും അത് അതിമോഹമായിരിക്കും എന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം ഇടതുകക്ഷികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ഇല്ലെന്നും പന്ന്യന്‍ പറഞ്ഞു. കോടതിയെ തെറിപറയാനുളള മന്ത്രിയായി കെ.സി ജോസഫ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.