സാമ്പത്തിക പ്രതിസന്ധി :തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ട്രെഷറികൾക്ക് നിയന്ത്രണം

single-img
2 April 2014

rsസാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ കൂടുതൽ കടുത്ത നടപടികളിലേക്ക് . കേരളത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ട്രെഷറികൾക്ക് നിയന്ത്രണം ഏർപെടുത്തി ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി.ജീവനകാരുടെ ലീവ് ഉൾപ്പെടെ ഉള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്ന് ഉത്തരവിൽ പറയുന്നു.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയില്ല എന്ന് ധനകാര്യ മന്ത്രി കെ എം മാണി അറിയിച്ചിരുന്നു ,അതിനിടയിൽ ആണ് ഇപ്പോൾ ഇങ്ങനെ ഒരു ഉത്തരവ് ധനകാര്യ വകുപ്പ് പുറത്ത് ഇറക്കിയത്.16 ഇനങ്ങളിൽ മാത്രം പണം അനുവദിച്ചാൽ മതി എന്നും ഉത്തരവ് പറയുന്നു.തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ നടപടികൾ ഉണ്ടാകാൻ ഉള്ള സാധ്യതയും ഇപ്പോൾ പുറത്ത് വന്ന ഉത്തരവിൽ നിന്നും മനസിലാക്കാം .അതെ സമയം സർക്കാർ നടപടിക്ക് എതിരെ പ്രക്ഷോഭം തുടങ്ങാൻ ആണ് ഇടത് സംഘടനകളുടെ തീരുമാനം.