ഐ.ആർ.എൻ.എസ്.എസ് വിക്ഷേപണം വെള്ളിയാഴ്ച

single-img
2 April 2014

nssഐ.ആർ.എൻ.എസ്.എസ് (ഇൻഡ്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)​ ന്റെ രണ്ടാമത്തെ ഉപഗ്രഹം (1ബി)​വെള്ളിയാഴ്ച ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു . പി.എസ്.എൽ.വി റോക്കറ്റിലാണ് അധോഭ്രമണപഥത്തിൽ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. ഇന്ത്യയെ പൂർണമായും ഉപഗ്രഹ ദൃഷ്ടിയിൽ കൊണ്ടുവരുന്നത് ലക്ഷ്യമാക്കിയും സർക്കാരിന്റെ ആവശ്യങ്ങൾക്കുവേണ്ടിമാത്രം ആസൂത്രണം ചെയ്‌തിട്ടുള്ള ഉപഗ്രഹ പദ്ധതി ആണ് ഇത്.

2016 പകുതിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. പ്രതിരോധാവശ്യങ്ങൾക്ക് ഉപഗ്രഹത്തിന്റെ പകുതി ട്രാൻസ്‌പോണ്ടറുകളും മറ്റാവശ്യങ്ങൾക്ക് ബാക്കി പകുതിയും മാറ്റിവച്ചിട്ടുണ്ട്. സമുദ്രനിരീക്ഷണം,​ ദുരന്ത നിവാരണം,​ വാഹന നിരീക്ഷണം തുടങ്ങിയവയാണ് ഇതിൽ പെടുന്നത്. ഏഴ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം ഭൂസ്ഥിര ഭ്രമണപഥത്തിലും ബാക്കിയുള്ളവ അധോ ഭ്രമണ പഥത്തിലുമായിരിക്കും നിലയുറപ്പിക്കുക. ഇതിൽതന്നെ രണ്ടെണ്ണം മറ്റുള്ളവയ്ക്ക് പകരം ഉപയോഗിക്കാവുന്ന തരത്തിലാണ്.

ഉപരിതലത്തിലെ ഓരോ വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് ഈ പദ്ധതിയിലൂടെ കഴിയും. ആഭ്യന്തര ആവശ്യങ്ങൾക്കാണെന്ന് പറയുന്നുണ്ടെങ്കിലും അതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ അപ്പുറം വരെ ഇവയുടെ നിരീക്ഷണത്തിൽ വരും ചൈന,​ പാകിസ്ഥാൻ,​ അഫ്ഗാനിസ്ഥാൻ,​ ശ്രീലങ്ക,​ മാലി,​ ബംഗ്ലാദേശ്,​ മ്യാൻമാർ എന്നീ രാജ്യങ്ങളെല്ലാം ഈ പരിധിയിൽ പെടും. കഴിഞ്ഞ വർഷം ജൂലൈയിൽ ആദ്യ ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1എ ഭൂസ്ഥിര ഭ്രമണപഥത്തിൽ വിക്ഷേപിക്കപ്പെട്ടിരുന്നു.

അമേരിക്കയുടെ ജിപിഎസ്,​ റഷ്യയുടെ ഗ്ലോനാസ്,​ യൂറോപ്യൻ രാജ്യങ്ങളുടെ ഗലീലിയോ,​ ചൈനയുടെ ബെയ്‌ദൗ,​ ജപ്പാന്റെ ക്യു.സെഡ്.എസ്.എസ് എന്നിവയാണ് ഇപ്പോൾ നിലവിലുള്ള ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ. ഐ.ആർ.എൻ.എസ്.എസ് നെ ഗഗൻ എന്നാണ് പേരിട്ടിരിക്കുന്നത്.