ചിലിയിൽ വൻ ഭൂകമ്പം,സുനാമി മുന്നറിയിപ്പ്

single-img
2 April 2014

chiliവടക്കൻ ചിലിയിൽ വൻ ഭൂകമ്പം . റിക്ടർ സ്കെയിലിൽ 8.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തെ  തുടർന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌. മുൻകരുതലെന്നോണം പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചു.

അതേസമയം രണ്ടരമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നൽകി . പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.പെറുവിന്റെ തീരങ്ങള്‍, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്‌റ്റിക തുടങ്ങിയ രാജ്യങ്ങളും സുനാമി ഭീഷണിയുടെ നിഴലിലാണ്.