ഉമ്മന്‍ ചാണ്ടിയും സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

single-img
1 April 2014

Oommen chandy-9എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍എസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

നേരത്തെ വി.എം.സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്‌തെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി നിലപാട് സ്വീകരിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി സുകുമാരന്‍നായരോട് അഭ്യര്‍ത്ഥിച്ചു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നു.