ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം

single-img
1 April 2014

ausട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം .ഏഴ് വിക്കറ്റിന്  ആണ് ഓസ്ട്രേലിയയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഷകിബ് അല്‍ ഹസന്റെ അര്‍ദ്ധസെഞ്ച്വറിയുടെ(66) മികവില്‍ 153 റണ്‍സ് അടിച്ചെടുത്തു. മറുപടിയായി ഓസ്‌ട്രേലിയ ഫിഞ്ചിന്റെ(71) മികച്ച പ്രകടനത്തിലാണ് ഏഴ് വിക്കറ്റ് വിജയം നേടിയത്. ഫിഞ്ചാന് കളിയിലെ കേമന്‍.

ബംഗ്ലാദേശിനായി മുഷ്ഫിക്കര്‍ രഹിം  47 റണ്‍സ് നേടി .ഓസീസിനുവേണ്ടി നൈല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിയായി ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സ് പടുത്തുയര്‍ത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വാര്‍ണറുടെ രൂപത്തില്‍ നഷ്ടമായത്. 35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും ഉള്‍പെടെ 48 റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന. മറുവശത്ത് 45 പന്തില്‍ നാല് സിക്‌സറും ഏഴ് ഫോറുമായി ഫിഞ്ച് കത്തിക്കയറുകയായിരുന്നു.