നടി ഉര്‍വശി വിവാഹിതയായി

single-img
31 March 2014

urvasiപ്രശസ്ത നടി ഉര്‍വശി വീണ്ടും വിവാഹിതയായി. ചെന്നൈയിലെ പ്രശസ്ത ബില്‍ഡറായ ശിവനാണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നതിനാല്‍ ആരെയും അറിയിച്ചിരുന്നില്ലെന്ന് ഒരു വാരികക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ ഉള്‍വ്വശി വെളിപ്പെടുത്തി.

കുടുംബസുഹൃത്തായിരുന്ന ശിവനുമായുള്ള വിവാഹം ഇരുവീട്ടുകാരുടെയും ആശിര്‍വാദത്തോടെയാണെന്നും വിവാഹശേഷം ഇരുവരും ചെന്നൈയിലാണ് താമസിക്കുകയെന്നും അവര്‍ വെളിപ്പെടുത്തി. നടന്‍ മനോജ് കെ.ജയനില്‍ നിന്ന് 2008ലാണ് ഉര്‍വശി വിവാഹമോചനം നേടിയത്. അതിനുശേഷം ഇവരുടെ മകള്‍ കുഞ്ഞാറ്റ മനോജ്. െക. ജയെനാപ്പമാണ് താമസം.