ജനം മോശം ഭരണത്തേ സഹിക്കുകയില്ലെന്ന് രാഷ്ട്രപതിയുടെ മുന്നറിയിപ്പ്

single-img
31 March 2014

pranabജനം മോശപ്പെട്ട ഭരണത്തേ സഹിക്കുകയില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രാഷ്ട്രപതിയുടെ പ്രസ്താവന. ജനം ആഗ്രഹിക്കുന്നത് നല്ല രീതിയില്‍ ഭരണ ചക്രം തിരിക്കുവാന്‍ സാധിക്കുന്ന ഭരണ നേതൃത്വത്തേയാണ്. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നവരെയാണ് ജനത്തിനു ആവശ്യമെന്നും സുതാര്യത ഇല്ലാത്ത ഭരണസംവിധാനത്തേ ജനം തള്ളിക്കളയുമെന്നുംഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്റെ വജ്ര ജൂബിലി സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഭരണം വേഗത്തില്‍ ആകുന്നതുമൂലം സേവനങ്ങള്‍ ജനത്തിനു വേഗത്തില്‍ ലഭിക്കും. നിയമനിര്‍മ്മാണത്തിനും, നടപ്പാക്കലിനും ഇതു വേഗംകൂട്ടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.