എ.കെ. ആന്റണി ജീവിക്കുന്നത് സ്വപ്നലോകത്തെന്നു പിണറായി വിജയന്‍

single-img
31 March 2014

pinarayi-vijayanരാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം ഉണ്ടാകാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറയുന്ന എ.കെ ആന്റണി സ്വപ്നലോകത്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജ്യത്ത് കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരം ആന്റണി അറിയുന്നില്ലെന്നും കണ്ണമ്പ്രയില്‍ എല്‍ഡിഎഫിന്റെ തെരെഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കവേ പിണറായി പറഞ്ഞു.

എത്ര അപമാനിതനായാലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. സലിംരാജിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായപ്പോഴും ഇതുതന്നെയാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.