മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

single-img
31 March 2014

Oommen_Chandyവിവാദമായ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസിന്റെ വിധിയില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരായ പരാമര്‍ശം നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അഡ്വക്കേറ്റ് ജനറലാണു അപ്പീല്‍ ഫയല്‍ ചെയ്തത്. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും.

മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശമുള്ള എഴുപതാം ഖണ്ഡിക നീക്കം ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ല. സ്വാഭാവിക നീതിയുടെ ലംഘനമാണു നടന്നതെന്നും ജഡ്ജിമാര്‍ വ്യക്തിപരമായ അധിക്ഷേപം നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.