ഹൈക്കോടതിക്കെതിരേ മന്ത്രി കെ.സി.ജോസഫ്

single-img
31 March 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsവിവാദമായ സലീംരാജ് ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതിക്കെതിരേ മന്ത്രി കെ.സി.ജോസഫ് രംഗത്ത്. കോടതി ലോകത്തെ എല്ലാ കാര്യത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ജോസഫ് പറഞ്ഞു.

കോടതിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അത് ഏറ്റുവാങ്ങാനുള്ള മാന്യത കോടതിയും കാണിക്കണശമന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും തെരഞ്ഞെടുപ്പിന്റെ 13-ാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കിയ കോടതിയുടെ ഇത്തരം നടപടികള്‍ ശരിയല്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.