ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന് പി സി ജോര്‍ജ്ജിന്റെ പിന്തുണ

single-img
31 March 2014

കണ്ണൂര്‍: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനു  പിന്തുണയുമായി ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് മാന്യനും സാത്വികനുമായ മനുഷ്യനാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസില്‍ എ ജി കോടതിയില്‍ കാണിച്ചതെല്ലാം വിവരക്കേടാണെന്നും ഇനിയും എ ജിയെ ചുമക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും പിസി ജോര്‍ജ്ജ് കണ്ണൂരില്‍ പറഞ്ഞു. ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.