സോണിയയ്‌ക്കെതിരേ മത്സരിക്കില്ലെന്ന് ഉമാഭാരതി

single-img
29 March 2014

umaകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതി. തനിക്ക് ഉത്തര്‍പ്രദേശിലെതന്നെ ഝാന്‍സി മണ്ഡലത്തില്‍ മല്‍സരിക്കാനാണു താത്പര്യമെന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ഉമാ ഭാരതി വ്യക്തമാക്കി.

റായ്ബറേലിയില്‍ സോണിയയ്‌ക്കെതിരേ ഉമ മല്‍സരിക്കില്ലെന്നു ബിജെപി നേതൃത്വംസ്ഥിരീകരിച്ചിട്ടുണ്ട്. ഝാന്‍സി വിട്ടുപോകാന്‍ കഴിയില്ലെന്നു ഉമ ട്വിറ്ററില്‍ വ്യക്തമാക്കിയതിനു പിന്നാലെ ഝാന്‍സിയില്‍നിന്നു മാത്രമാകും ഉമ മത്സരിക്കുകയെന്നു പാര്‍ട്ടി തീരുമാനിച്ചതായി ബിജെപി വക്താവ് സുധാന്‍ശു ത്രിവേദി പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രണ്ടാം മണ്ഡലമായി റായ്ബറേലിയില്‍നിന്നുകൂടി മല്‍സരിക്കാമെന്നും ഉമാ ഭാരതി പിന്നീട് വ്യക്തമാക്കി.