ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനെതിരെ ചീഫ്‌വിപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
29 March 2014

airindia112ഗവണ്‍മെന്റ് ചീഫ് വിപ് പി.സി. ജോര്‍ജ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ഇതില്‍ ഇടപെടാന്‍ കഴിയാത്തതിനേത്തുടര്‍ന്നാണ് കമ്മീഷനെ സമീപിക്കുന്നതെന്നും പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായാണ് ഉയര്‍ത്തിയിട്ടുള്ളത്. 6000 രൂപയായിരുന്ന നിരക്കുകള്‍ പലതും 31000 രൂപ വരെയാണ് ഉയര്‍ത്തിയിട്ടുള്ളത്.