സലോമിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു കോളേജിന്റെ കണ്ണുതുറക്കാന്‍; രണ്ട് ദിവസത്തേക്ക് പ്രഫസര്‍ ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു

single-img
28 March 2014

t-j-josephപ്രഫസര്‍ ടി.ശജ. ജോസഫിന്റെ ജീവിതത്തില്‍ നിന്നും പ്രിയതമ സലോമി വിട്ടുപോവേണ്ടി വന്നു, ജോളേജിന്റെയും സഭയുടെയും കണ്ണുതുറക്കാന്‍. ചോദ്യപേപ്പര്‍ വിവാദത്തില്‍ ആക്രമണത്തിന് ഇരയാകുകയും കോളേജില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫസര്‍ ടി.ജെ ജോസഫ് ജോലിയില്‍ തിരികെ പ്രവേശിച്ചു. രാവിലെ ഒന്‍പതരയോടെ കോളജിലെത്തിയ അദേഹത്തിന് ജോലിയില്‍ തിരികെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ ഡോ. ടിഎം ജോസഫിന് കൈമാറി. എന്നാല്‍ മാര്‍ച്ച് 31-ന് വിരമിക്കുന്ന അദ്ദേഹം ശനിയും ഞായറും അവധിയായതിനാല്‍ ഇന്നും തിങ്കളാഴ്ചയും മാത്രമാണ് ജോലിയില്‍ ഉണ്ടാവുക.

ഈ മാസം അവസാനിക്കുന്നതിന് മുമ്പായി ജോലിയില്‍ തിരികെ കയറിയെങ്കില്‍ മാത്രമേ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമാകുമായിരുന്നുള്ളൂ. ഇസ്ലാം വിരുദ്ധ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് വിവാദമായപ്പോഴാണ് പ്രൊഫ. ടി.ശജ. മജാസഫിനെ കോളേജില്‍ നിന്നും പുറത്താക്കിയത്. അതിനുശേഷം അരകമകാരികുടെ ആക്രമണത്തില്‍ അദ്ദേഹത്തിന് വലതുകൈ നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം സാമ്പത്തികപരമായി വളരെ കഷ്ടപ്പെട്ട നിലയിലായിരുന്നു ആ കുടുംബമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടയിലാണ് ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ക്കൊടുവിലാണ് വെള്ളിയാഴ്ച്ച ജോസഫിനെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് കോതമംഗലം രൂപതാ ബിഷപ്പ് ഉറപ്പു നല്‍കിയത്.

എന്നാല്‍ ജോസഫിനെ ജോലിയില്‍ തിരികെയെടുക്കാന്‍ ഭാര്യയുടെ ആത്മഹത്യ വരെ കാത്തിരിക്കേണ്ടിവന്നുവെന്ന നിലപാടിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ജനരോഷം ആഞ്ഞടിക്കുന്നുണ്ട്. സലോമി ആത്മഹത്യ ചെയ്തിരുന്നില്ലെങ്കില്‍ ജോസഫ് വിഷയം കോളേജ് പുനഃപരിശോധിക്കില്ലായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്.