സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന: വെനസ്വേലയില്‍ മൂന്നു ജനറല്‍മാര്‍ അറസ്റ്റില്‍

single-img
27 March 2014

venezuelaസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വെനസ്വേലയന്‍ വ്യോമസേനയിലെ മൂന്നു ജനറല്‍മാരെ അറസ്റ്റു ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു. പ്രതിപക്ഷവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് ലാറ്റിന്‍ അമേരിക്കന്‍ വിദേശമന്ത്രിമാരുടെ സമ്മേളനത്തില്‍ മഡുറോ വെളിപ്പെടുത്തി. ജനറല്‍മാരെ സൈനികകോടതിയില്‍ വിചാരണ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.