പി. ടി. തോമസിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
27 March 2014

thomas-230_102111115839മുന്‍ ഇടുക്കി എംപി പി. ടി തോമസിനെ അര്‍ദ്ധരാത്രി ഒരുമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാസര്‍ഗോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രെയിനില്‍ പോകവെയാണ് പി. ടി. തോമസിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രക്ത ധമനികളില്‍ ബ്ലോക്ക് കണ്‌ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.