ഗിന്നസ് റിക്കാര്‍ഡിലേക്ക് ബംഗ്‌ളാ ദേശീയ ഗാനാലാപനം

single-img
27 March 2014

Banglaബംഗ്‌ളാദേശിന്റെ 43 മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് രണ്ടരലക്ഷം പേര്‍ പങ്കെടുത്ത ദേശീയ ഗാനാലപനച്ചടങ്ങ് ഗിന്നസ് ബുക്കിലേക്ക്. അമര്‍ സോനാര്‍ ബംഗ്‌ളാ എന്നു തുടങ്ങുന്ന ദേശീയ ഗാനം പാടാന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയും എത്തിയിരുന്നു. ഇതിനു മുമ്പത്തെ റിക്കാര്‍ഡ് ഇന്ത്യക്കാരുടേതാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ ലക്‌നോയില്‍ നടത്തിയ ദേശീയ ഗാനാലാപനത്തില്‍ 121,653 പേരാണു പങ്കെടുത്തത്.

ഇന്ത്യന്‍ ദേശീയഗാന രചയിതാവായ രവീന്ദ്രനാഥ ടാഗോര്‍ തന്നെയാണ് ബംഗ്‌ളാദേശീയ ഗാനത്തിന്റെയും രചന നിര്‍വഹിച്ചത്. 1905ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളിനെ വിഭജിച്ചതില്‍ പ്രതിഷേധിച്ചു രചിച്ചതാണ് ഈ ഗാനം. ബംഗ്‌ളാവിമോചന യുദ്ധത്തെത്തുടര്‍ന്നു 1971 ഏപ്രില്‍ 17നണ് ഇതിനെ ദേശിയ ഗാനമായി അംഗീകരിച്ചത്.