മാഹിയില്‍ രണ്ടുമക്കളോടൊപ്പം മാതാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

single-img
25 March 2014

roadspondicherry4മാഹിയില്‍ രണ്ടുകുട്ടികളോടൊപ്പം മാതാവ് പുഴയില്‍ ചാടിമരിച്ചു. കുഞ്ഞിപ്പള്ളി കല്ലാമലയില്‍ പാരഡൈസ് വീട്ടില്‍ പി.വി. അബ്ദുള്‍റഷീദിന്റെ ഭാര്യ റുമീന (25)യാണ് മക്കളായ നിദ ഫാത്തിമ (അഞ്ചര), റിന്‍ഹ ഫാത്തിമ (മൂന്നര) എന്നിവരെയും ശകാണ്ട് പുഴയിലേക്ക് ചാടി മരിച്ചത്.

വീടിനടുത്ത കോവുക്കല്‍ കടവിനടുത്ത മോന്താല്‍പുഴയിലാണ് രാവിലെ 11.15ഓടെ ഇരുകുട്ടികളെയും കൂട്ടി ചാടിയത്. ഇവര്‍ ചാടുന്നതുകണ്ട നാട്ടുകാര്‍ കൂടെ ചാടിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

റുമീനയുടെ ഭര്‍ത്താവ് റഷീദ് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. കല്ലാമല യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നിദ ഫാത്തിമയെ യൂണിഫോമോടെ കൂട്ടിയാണ് റുമീന കൊണ്ടുപോയത്. എന്നാല്‍ ആത്മഹത്യയ്ക്കു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.