പ്രമോദ് മുത്തലിക്കിന്റെ അംഗത്വം ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് റദ്ദാക്കി

single-img
24 March 2014

Pramodശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ബിജെപി അംഗത്വം ബിജെപി കേന്ദ്രനേതൃത്വം ഇടപ്പെട്ട് റദ്ദാക്കി. ഞായറാഴ്ച രാവിലെ ഹൂബ്ലിയില്‍ നടന്ന ചടങ്ങില്‍ ബിജെപി കര്‍ണാടക അധ്യക്ഷനാണ് തീവ്രഹിന്ദുത്വ നിലപാടുകാരനായ മുത്തലിക്കിനു പാര്‍ട്ടി അംഗത്വം നല്‍കിയത്. പ്രമോദ് മുത്തലിക്കിന്റെ സ്ത്രീവിരുദ്ധ നടപടികള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ ഉണ്്ടായതോടെയാണ് അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്.

മുതിര്‍ന്ന ബിജെപി നേതാക്കള്‍ മുത്തലിക്കിന് അംഗത്വം നല്‍കിയതിനെതിരെ രംഗതെത്തിയിരുന്നു. മംഗാലാപുരത്തെ പബില്‍ സ്ത്രീകളെ ആക്രമിച്ചതിനു പ്രമോദ് മുത്തലിക്കിനെതിരെ പോലീസ് കേസുണ്്ട്.