ഇടുക്കിയിലെ യു.ഡി.എഫ് ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്

single-img
24 March 2014

Deenഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്. പത്രികകളുടെ സൂക്ഷമ പരിശോധന ഇന്നാണ് നടക്കുന്നത്. പിഴവ് തിരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡീനിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്രികയോടൊപ്പം നല്‍കിയിരിക്കുന്ന സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തില്‍ ഡീന്‍ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

ഇത് പത്രിക തള്ളാന്‍ മാത്രമായ കാരണമാണെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. ഇടുക്കിയില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുമില്ല.