ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം കോടതി

single-img
24 March 2014

supreme courtസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുവാദമില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പി.എസ്.ചൗഹാന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.സുപ്രീംകോടതിയുടെ ഈ വിധിയോടെ ആധാറിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.