എന്താണീ നരേന്ദ്രമോഡി?

single-img
24 March 2014

dgfhdgfhfgh

m_id_419161_modiനരേന്ദ്രമോഡി കമ്പ്യൂട്ടറിൽ കാണുന്നതരം ഒരു മാൽവേർ അല്ലെങ്കിൽ ആഡ്വേർ ആണ്. അതായത് പെട്ടെന്ന് വൈറസ് അറ്റാക്ക് പോലെ പ്രത്യക്ഷമായി സിസ്റ്റം അടിച്ചു പോവില്ലെങ്കിലും പതിയേ നമ്മുടെ നീക്കങ്ങളും നമ്മുടെ ക്ലിക്കുകളും എല്ലാം വായിക്കപ്പെടുകയും അത് ട്രാൻസ്മിറ്റ് ചെയ്യുകയും അധികം ശല്യമില്ലാത്ത തരം അവിടവിടെ പ്രത്യക്ഷപ്പെടുകയും സിസ്റ്റത്തിന്റെ റിസോർസ് പതിയേ വലിച്ചൂറ്റി ഊറ്റി ഒരു നാൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ സിസ്റ്റം ഠപ്പേന്ന് തീർക്കുകയോ അതിന്റെ കണ്ട്രോളിൽ കൊണ്ടു വരുകയോ ചെയ്യും.

നരേന്ദ്രമോഡിയുടെ ഫാൻ ബോയ്സ് ക്ലബ് ഹിന്ദുത്വ തീവ്രവാദികളും മുസ്ലീങ്ങളെ കൊന്നത് നന്നായി എന്നു കരുതുന്നവരൊന്നുമല്ല. അതൊരു തെറ്റായ വായന തന്നെയാണ്. തെറ്റായ വായന എന്നു മാത്രമല്ല അപകടകരമായതുമാണ്. അങ്ങിനെ പറയുന്നവർ ഉദ്ദേശിക്കുന്നതു മോഡി ഫാൻ ക്ലബുകാർ, തീവ്ര ഹിന്ദുത്വക്കൾ മാത്രമടങ്ങുന്ന, മുസ്ലീങ്ങുകളെ കൊന്നു തിന്നുന്ന തരം മാത്രം ഉൾപ്പെടുന്നവരെന്നും അങ്ങിനെ ഒരു തരം നേരിട്ടുള്ള ഭീതി വളർത്തി, ഒരു വോട്ട് ബാങ്കിനെ ലക്ഷ്യമിടുന്നവരാണ്.

അതേ സമയം ഈ ചിന്ന നരേന്ദ്ര മോഡികൾ മിക്കവരും ഹിന്ദുത്വ വിശ്വാസങ്ങൾ അധികം ഇല്ലാത്തവരും പേരിനു അമ്പലത്തിൽ പോവുന്നവരും ഒരു സാധാ ഇന്ത്യക്കാരന്റെ പോലെ തന്നെ ഇഷ്ടം പോലെ മുസ്ലീം സുഹൃത്തുക്കൾ ഉള്ളതും, എന്തിനു നരേന്ദ്ര മോഡി ഫാൻസിൽ മുസ്ലീങ്ങളും വരെ ഉണ്ടാവും.

ന്യൂനപക്ഷം എന്നതു ഒറ്റ അച്ചിൽ വാർത്തെടുത്ത തരം വോട്ടുകളാണെന്നും കുറച്ച് എല്ലിൻ കഷൺങ്ങൾ വിതറിയാൽ ആ വോട്ടെല്ലാം മൊത്തം ഇങ്ങ് പോരുമെന്നും കരുതി ഇരിക്കുന്നവരിപ്പോഴുമുണ്ട്. ഈ 80കളിൽ നിന്നു ഐവി ശശി വിടുതൽ പ്രാപിക്കാത്തതുപോലെ, ഇടതുപക്ഷ ബുദ്ധിജീവി ആചാര്യന്മാർ എഴുതി ഉണ്ടാക്കുന്ന ഇപ്പോഴത്തെ റിയാലിറ്റിയുമായി യാതൊരു ബേസുമില്ലാത്ത തീയറകളിൽ ഒന്നാണിവ. അങ്ങിനെ നരേന്ദ്ര മോഡിയെന്ന വിപത്തിനെ സമീപിക്കുന്നത് മാൽവേർ നന്നാക്കാൻ പഴയ സബ്സ്കിപ്ഷൻ തീർന്ന അപ്ഡേറ്റല്ലാത്ത ഏതെങ്കിലും ആന്റിവൈറസ് മതിയെന്ന് കരുതുന്നതുപൊലെയാണ്.1846864

ഈ ചിന്ന നരേന്ദ്രമോഡികൾ ഹിന്ദുവിലെ ‘ബനാലിറ്റി ഓഫ് ഈവിൾ’ എന്ന ലേഖനം പോലെ നല്ല റോഡുണ്ടല്ലോ നല്ല കമ്പനികളുട്ണെല്ലോ അവസാനം ഈ വികസനം ഉണ്ടായാൽ ഇതുപോലെ വർഗ്ഗീയ ലഹളകൾ ഉണ്ടാവില്ലല്ലോ എന്ന ലളിതയുക്തിയിൽ വിശ്വസിക്കുന്ന, ബീഫ് കഴിക്കുന്ന, സമാധാനമായി ജീവിച്ചു പോകണം എന്നു ആഗ്രഹിക്കുന്ന, ലക്ഷ്മിദേവി ഒരു പീസ് ആണു കേട്ടോ എന്നു ആൺ തമാശകൾ പറയുന്ന, പുതിയ കാറിന്റെ പരസ്യങ്ങൾ പതിയേ മറിച്ചു നോക്കുന്ന, മുത്കാലിക്ക് മോഡൽ ബാറിൽ കയറി പെൺകുട്ടികളെ അടിക്കൽ ‘തീർച്ചയായും’ എതിർക്കുന്ന, അതേ സമയം ഹിന്ദു സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന, അക്ഷമരായ ഒരു മിഡിൽ ക്ലാസ്സാണ്. അവരുടെ പ്രധാന പ്രശ്നം അക്ഷമയാണ്. അതായത് പുതിയ കാർ വാങ്ങുമ്പോൾ ടാക്സ് കുറഞ്ഞ് കിട്ടണമെന്നും അതു നല്ല റോഡിൽ കൂടി ഓടിക്കണമെന്നും ആ നല്ല റോഡ് വരുന്നതു നരേന്ദ്ര മോഡി സ്വപ്നം കാണുന്ന ഇന്ത്യയിലൂടെയാവുമെന്നു ഇവർ വിശ്വസിക്കുന്നു. അതിൽ ഗുജറാത്ത് ജെനോസൈഡ് എന്നു നമ്മൾ പറഞ്ഞാൽ, അപ്പോൾ ദില്ലിയിലെ സിക്കുകൾ എന്നും ബംഗാളിലെ നന്ദിഗ്രാം എന്നും അവർ തിരിച്ച് ചോദിക്കും. യാതൊരു സംശയവും വേണ്ട. അവർക്ക് ലോജിക്ക് എ=ബി എന്നു മാത്രമാണ്.

അതേ സമയം എവിടെയോ ഈ ചിന്ന നരേന്ദ്രമോഡികളിൽ ന്യൂനപക്ഷം എന്നാൽ ഞാനല്ല എന്നൊരു നിലപാടുണ്ട്. ഇവിടെയാണ് സാക്ഷാൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയായാൽ ഇവരുടെ നല്ല റോഡെന്ന സ്വപ്നങ്ങൾക്ക് കടക്കൽ കത്തിയും കോടാലിയും വീഴാൻ പോകുന്നതു. നരേന്ദ്രമോഡി അമ്പലം പണിയില്ല. അത് തീർച്ച. റോഡ് പണിയും. സ്വർണ്ണം കൊണ്ട് തന്നെ ചിലപ്പോൾ റോഡ് പണിയും. കെട്ടിടം പണിയും. ഇല്ലാത്ത കെട്ടിടങ്ങൾ ഫോട്ടോഷോപ്പ് ചെയ്യും. അവിടെയാണ് നരേന്ദ്രമോഡി എന്ന യഥാർത്ഥ മാൽവേർ, ഇന്ത്യ എന്ന സിസ്റ്റത്തെ കുറേശ്ശെ ആയി narendra modi - PTI_0തകർക്കാൻ പോവുന്നതു. ന്യൂനപക്ഷമെന്നാൽ ഗുജറാത്തിൽ നരേന്ദ്രമോഡിക്ക് മുസ്ലീംഗൾ ആയിരുന്നിരിക്കും. അങ്ങ് ദില്ലിയിലെ സീറ്റിൽ ചെന്നിരിക്കുമ്പോൾ അത് കേരളം മുഴുവൻ ആവാം. പിന്നീട് അത് മുന്നോക്ക ഹിന്ദുക്കൾ മാത്രമാവും. പിന്നീട് നരേന്ദ്രന്റെ ഉപജാപ സംഘം മാത്രമാവും ആവും. അതായത് ഈ ന്യൂനപക്ഷം എന്നതു നരേന്ദ്രന്റെ മുന്നിൽ തലകുനിക്കാത്ത എല്ലാവരും ആവാം. അതുകൊണ്ട് ഞങ്ങളെ എന്തായാലും ഉപദ്രവിക്കില്ല കൂടി വന്നാൽ വല്ലോ ന്യൂനപക്ഷങ്ങളെ ഒന്നു കൊട്ടുമായിരിക്കും എന്നു കരുതി ഇരിക്കുന്ന ചിന്ന നരേന്ദ്രമാർ ആ വെള്ളവും പരിപ്പും അടുപ്പത്തുന്ന് വാങ്ങി വെച്ചേരെ.

തീവ്രവലതുപക്ഷം എന്ന അജണ്ടക്ക് ബിസിനസ്സ് മാത്രമേയുള്ളൂ, അതും അവനവന്റെ ബിസിനസ്സ്. അവിടെ സോഷ്യൽ ഫാബ്രിക്ക് എന്നോ സാമൂഹ്യ പരിഷ്കരണം എന്നോ ഒന്നുമില്ല. ഒരു ചെറിയ ഉദാഹരണത്തിനു റൊണാൾഡ് റെയ്ഗൻ എന്ന റിപ്പലിബ്ക്കൻ അമേരിക്കയിൽ അധികാരത്തിൽ വന്നപ്പോൾ സർക്കാർ വകയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ അടച്ചു പൂട്ടി. അധികം ഒന്നും ആരും നോട്ടീസ് ചെയ്തുപോലുമില്ല. കാരണം മാനസികാരോഗ്യം ഇല്ലാത്തവരെ നമുക്കാർക്കും വേണ്ടല്ലോ. അതിന്റെ ഭവിഷ്യത്തുക്കൾ അനുഭവിച്ചതു ഇതുപോലെ ഞാൻ എന്തായാലും ഒരു ന്യൂനപക്ഷമല്ല എന്നു ഞെളിഞ്ഞു കരുതിയിരുന്ന, വെളുത്ത ക്രിസ്ത്യാനികളായ, ഇതേ റിപ്പബ്ലിക്കൻ കുടുംബങ്ങളും സ്ത്രീകളും അമ്മമാരും ഒക്കെയാണ്.

അതുകൊണ്ട് എപ്പോഴാണ് ഏത് ‘അധികാര പരിഷക്കരണം’ വരുമ്പോഴാണ് നിങ്ങളും ന്യൂനപക്ഷം ആവുക എന്നു ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല.Sonia Rahul (1)--621x414

അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയവും ഫാസിസത്തിനു പലവിധത്തിൽ വിത്തുകൾ പാകിയ കോൺഗ്ഗ്രസ്സും എല്ലാം ഒരു പരിധി വരെ വോട്ട് ബാങ്കിൽ എങ്കിലും അപ്പ്രോച്ചബിളാണ്. അതായത് അവിടെ ജനാധിപത്യപരമായ സംവാദങ്ങൾ പോസിബിളാണ്. ജെ.എൻ.യു എന്ന ഇടതുപക്ഷ ബുജി ടാങ്ക്നു അറിഞ്ഞു കൊണ്ട് തന്നെ മണ്ണും വളവും കൊടുത്തത് കോൺഗ്ഗ്രസ്സ് സർക്കാരുകൾ തന്നെയാണ്. പല തരത്തിലുള്ള ചിന്തകൾ അതിപ്പോ കോൺഗ്ഗ്രസ്സായാലും കമ്മ്യൂണിസ്റ്റുകളായാലും മായാവതിയായലും ജയലളിത ആയാലും മുലായം ആയാലും ഇനിയിപ്പൊ ആപ്പ് ആയാലും വളരാൻ സമ്മതിച്ചെന്നിരിക്കും. കാരണം ഇവരുടെയെല്ലാം രാഷ്ട്രീയം ഒരു പരിധിവരെ മറ്റുള്ളവയെ നശിപ്പിക്കുന്നതല്ല.

അതേ സമയം നരേന്ദ്രൻ എന്ന ഈ കമ്പ്യൂട്ടർ മാല്വേർ ഇന്ത്യ എന്ന സിസ്റ്റത്തെ ഓരോ ന്യൂനപക്ഷമായി Narendra Modiആക്രമിച്ചുകൊണ്ടിരിക്കും. റോഡുണ്ടാവും തീർച്ച, സ്വർണ്ണം കൊണ്ട് പൂശിയ റോഡരുകിൽ ഗമയിൽ തലയെടുപ്പുള്ള പല വിധ ‘മോഡി’കളുള്ള വിവിധമയി തിരിച്ചു ന്യൂനപക്ഷ മോർച്ചറികളും ഉണ്ടാവും.

അതുകൊണ്ട് നിങ്ങൾ ന്യൂനപക്ഷമല്ല എന്നു ഞെളിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ ഈ മാൽവെയറിനെ തിരിച്ചറിയുക. നരേന്ദ്ര മോഡിയെ ഈ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക!

ഇഞ്ചിപെണ്ണ് ഗൂഗിൾ പ്ലസിൽ എഴുതിയത് അനുവാദത്തോടെ പുനഃപ്രസിദ്ധീകരിച്ചത്‌