ട്വന്റി-20 ലോകകപ്പ്; പാകിസ്ഥാനെതിരെ ഇന്ത്യക്കു ഏഴു വിക്കറ്റ് വിജയം

single-img
22 March 2014

rainaട്വന്റി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്കു ഏഴു വിക്കറ്റ് വിജയം. കളി തീരുവാന്‍ ഒമ്പത് പന്തുകള്‍ കൂടി ബാക്കിനില്‍ക്കെയാണ് ഇന്ത്യ ജയിച്ചത്.ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയിരുന്നു.പുറത്താകാതെ നിന്ന സുരേഷ് റെയിനയും വിരാട് കോഹിലിയുമാണ് ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍. ഇരുവരും ചേര്‍ന്ന് പുറത്താകാതെ 74 റണ്‍സ് നേടി.

ഇന്ത്യക്കു വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് നേടി. ബുവനേശ്വര്‍ കുമാറും, മൊഹമ്മദ് സമിയും, രവിന്ദ്ര ജഡേജയും ഒരോ വിക്കറ്റും നേടി.