പവന്‍ കല്യാണിന്റെ ജനസേവ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

single-img
22 March 2014

Pawanലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രശസ്ത തെലുങ്ക് നടന്‍ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേന ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നടനും കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിരംഞ്ജീവിയുടെ ഇളയ സഹോദരനാണ് പവന്‍ കല്യാണ്‍.

അഹമ്മദാബാദില്‍ ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പവന്‍ കല്യാണ്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. തെലുങ്ക് ജനതയ്ക്ക് മോദി പ്രധാനമന്ത്രിയാകുന്നത് അനിവാര്യമാണെന്നും ആന്ധ്രപ്രദേശിനെ വിഭജിച്ചതില്‍ യുവജനങ്ങള്‍ക്ക് ഇടയില്‍ കടുത്ത അമര്‍ഷമുണ്‌ടെന്നും പവന്‍ പറഞ്ഞു.