സീറ്റ് കച്ചവടം നടത്തിയ ബി.ജെ.പി എം.പി ഒളിക്യാമറയില്‍ കുടുങ്ങി

single-img
21 March 2014

15613PMKailash Joshiബിജെപിയുടെ ഭോപ്പാല്‍ സിറ്റിംഗ് എംപിയും ബിജെപി നേതാവ് കൈലാഷ് ജോഷിയും തമ്മിലുള്ള സീറ്റ് വിലപേശലിന്റെ സിഡി കോണ്‍ഗ്രസ് പറുത്തുവിട്ടു. ഒളിക്യാമറ ഓപ്പറേഷന്റെ ഒരു ചെറിയഭാഗം മാത്രമാണ് സി.ഡിയിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ബിജെപി നേതാക്കളായ ശൈലേന്ദ്ര പ്രധാന്‍, ജീതേന്ദ്ര ദാഗ, വിഷ്ണു ഖാത്രി എന്നിവരും ചില മാധ്യമപ്രവര്‍ത്തകരും കൈലാഷ് ജോഷിയുടെ വീട്ടില്‍ പങ്കെടുത്ത കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് സിഡിയിലൂടെ കോഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. ഭോപ്പാല്‍ സീറ്റിന്റെ കാര്യത്തില്‍ വൈകുന്നേരത്തോടെ തീരുമാനമാകുമെന്ന്, ജോഷി ഫോണില്‍ ആരോടോ പറയുന്നതും ഒരു കോടി നല്‍കിയാല്‍ ആ സീറ്റില്‍ താങ്കളെ മത്സരിപ്പിക്കാമെന്ന് അദ്ദേഹം ഫോണില്‍ പറയുന്നതും സി.ഡിയിലുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്ക് ഭോപ്പാല്‍ സീറ്റ് വാഗ്ദാനം ചെയ്തയാളാണ് കൈലാഷ് ജോഷി.

വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ഒളിക്യാമറയിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.എന്നാല്‍ തന്റെ സംഭാഷണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവെന്നാണ് ജോഷി പറയുന്നത്.