തൃണമൂല്‍ കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ 19 സ്ഥാനാര്‍ത്ഥികള്‍

single-img
20 March 2014

mamathaഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന സോണിയ ഗാന്ധിക്കും നരേന്ദ്ര മോദിക്കും മൂലായം സിംഗ് യാദവിനും എതിരായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ 19 സ്ഥാനാര്‍ഥികളെ മമത ബാനര്‍ജി പ്രഖ്യാപിച്ചു. സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ ഉമേഷ് മിശ്രയും അസാംഗ്രാഹില്‍ മൂലായം സിംഗ് യാദവിനെതിരെ മദന്‍ മോഹനും മത്സരിക്കും. വാരണാസിയിലും, ലക്‌നോവിലും, മുസാഫര്‍നഗറിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതായും മമത പറഞ്ഞു.