കൂടംകുളം സമരനേതാവ് ഉദയകുമാര്‍ കന്യാകുമാരിയില്‍ എഎപി സ്ഥാനാര്‍ഥി

single-img
19 March 2014

Udayakumarഎഎപി സ്ഥാനാര്‍ഥിയായി കൂടംകുളം ജനകീയ ആണവ വിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍ കന്യാകുമാരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഈ മാസം ആദ്യമാണ് ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലോക്‌സഭയിലേക്കുള്ള എഎപിയുടെ ഏഴാംഘട്ട പട്ടികയിലാണ് ഉദയകുമാറുള്‍പ്പെടെയുള്ള 26 സ്ഥാനാര്‍ഥികുളുടെ പേര് പ്രഖ്യാപിച്ചത്. ഏഴാംഘട്ട എഎപി സ്ഥാനാര്‍ഥി പട്ടികയിലുള്ളവരില്‍ ഏട്ടുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.