രാഹുല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്ത് കലാപം ആയുധമാക്കുന്നതായി ബിജെപി

single-img
18 March 2014

rahul_gandhiനരേന്ദ്ര മോദിക്കു ഗുജറാത്ത് കലാപത്തില്‍ പങ്കുണെ്ടന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണെന്് ബി.ജെ.പി. രാഹുല്‍ നേതൃത്വം കൊടുക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ കുറിച്ചു രാഹുലിന് ഉത്തരമൊന്നുമില്ലെന്നു ബിജെപി കുറ്റപ്പെടുത്തി.

യുപിഎ വീണ്ടും അധികാരത്തിലെത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദം പകല്‍ സ്വപ്നത്തില്‍ നിന്നുണ്ടായതാണെന്നും ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയെ യും ഭരണഘടന സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നില്ലെന്നാണ് രാഹുലിന്റെ പ്രതാവനകളിലൂടെ വ്യക്തമാകുന്നതെന്നും നിര്‍മല ആരോപിച്ചു.

കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും പല മുതിര്‍ന്ന നേതാക്കളും അതില്‍ നിന്നു ചാടി രക്ഷപ്പെടുകയാണെന്നുമായിരുന്നു ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്.