ഒടുവിൽ വിക്കീലീക്സും പറഞ്ഞു;മോദി കള്ളം പ്രചരിപ്പിക്കുന്നു.

single-img
18 March 2014

Narendra-Modi-Website-Wikileaksഅമേരിക്ക മോദിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്സ് രേഖകൾ പുറത്തിറങ്ങിയെന്ന വ്യാജ പ്രചരണത്തിനെതിരെ വിക്കീലീക്സ്.നരേന്ദ്ര മോഡി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്സ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിക്കിലീക്സ് ഇക്കാര്യം അറിയിച്ചത്.

അമേരിക്ക നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്ക്‍സ് കേബിളുകള്‍ പുറത്തിറക്കിയെന്ന് ബിജെപിയും നരേന്ദ്ര മോദിയും നേരത്തെ പ്രചാരണം നടത്തിയിരുന്നു

മോദി അഴിമതിക്കാരനല്ലെന്നും ഗുജറാത്ത് അതിവേഗം വികസിക്കുന്ന സംസ്ഥാനമാണെന്നും അമേരിക്ക പറഞ്ഞതായും വിക്കിലീക്സ് കേബിളുകളിലുണ്ടെ മോദിയും അനുകൂലികളും പ്രചരിപ്പിച്ച് വന്നിരുന്നത്.ഇത് കള്ളത്തരമാണെന്നാണു ഇപ്പോൾ വിക്കിലീക്സ് അറിയിച്ചിരിക്കുന്നത്