ഫെയ്‌സ്ബുക്കിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി കൊടിക്കുന്നിലിന്റെ പരാതി

single-img
18 March 2014

KodikunnilSuresh-W-Eമാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് , തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പു മുഖ്യ വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ പരാതി പോലീസിനു കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് വിവാദമായ സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് കൊടിക്കുന്നില്‍ ആരോപിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിന് ഉത്തരവാദികളായവരെ ഐടി നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നുമാണ് കൊടിക്കുന്നില്‍ പരാതിയില്‍ ാവശ്യപ്പെട്ടിട്ടുള്ളത്.