നിഷേധ വോട്ട് ഉപയോഗിക്കാന്‍ അന്നാ ഹസാരെയുടെ ആഹ്വാനം

single-img
18 March 2014

annaരാജ്യെത്ത സേവിക്കാനുള്ള കഴിവും മികച്ച പ്രതിച്ഛായയുമുള്ള നല്ല സ്ഥാനാര്‍ഥികളില്ലെങ്കില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അന്ന ഹസാരെയുടെ ആഹ്വാനം. രാജ്യത്ത് തെരഞെ്ടുപ്പില്‍ അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയതുകൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്നു കരുതാനാകില്ല. ഒരു പാര്‍ട്ടി അഴിമതിയില്‍ ബിരുദം നേടിയെങ്കില്‍ അടുത്ത പാര്‍ട്ടി ബിരുദാനന്തര ബിരുദം നേടിയാകും അധികാരമൊഴിയുക. അതുകൊണ്ട് അധികാരികള്‍ മാറിവന്നാലും അടിസ്ഥാനപരമായ മാറ്റമുണ്ടായില്ലെങ്കില്‍ കാര്യമില്ല. രാജ്യത്തെ വ്യവസ്ഥിതികളില്‍ കാതലായ മാറ്റം വരുത്താന്‍ പ്രാപ്തരായവരെയാണ് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കേണ്ടതെന്നും ഹസാരെ അഭിപ്രായപ്പെട്ടു.