എല്‍ഡിഎഫിനെ ആര്‍എസ്പി വഞ്ചിച്ചിട്ടില്ല: പിണറായിക്ക് മറുപടിയുമായി എന്‍.കെ. പ്രേമചന്ദ്രന്‍

single-img
17 March 2014

29TV_PREMACHANDRAN_119573eആര്‍എസ്പി എല്‍ഡിഎഫിനെ വഞ്ചിച്ചെന്ന പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കൊല്ലത്തെ ആര്‍എസ്പി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍. ഏതര്‍ഥത്തിലാണെന്ന് ആര്‍എസ്പി വഞ്ചന കാട്ടിയതെന്ന് സിപിഎം വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ തങ്ങള്‍ പിന്നില്‍ നിന്നു കുത്തിയെന്ന ആരോപണം തെറ്റാണ്. മുന്നണി വിടുന്നതുവരെ സിപിഎമ്മിന്റെ നിലപാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ആര്‍എസ്പിക്കെതിരായ വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം ദുഃഖമുണ്ടാക്കിയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.