ആംആദ്മിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ടിവി ചാനലുകള്‍

single-img
17 March 2014

kejariwal evarthaമാധ്യമങ്ങള്‍ക്കെതിരേ കെജരിവാള്‍ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തുമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍.

മാധ്യമങ്ങള്‍ക്കെതിരെയുള്ള കെജരിവാളിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്കു നേരേ ആംആദ്മി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അസോസിയേഷന്‍ താക്കീതു നല്‍കി. അല്ലാത്തപക്ഷം പാര്‍ട്ടി പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു സംബന്ധിച്ച് ആലോചിക്കേണ്ടി വരുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.