ഇത്രയും മോശമായ സര്‍ക്കാരിനെ രാജ്യം ഇതു വരെ കണ്ടിട്ടില്ലെന്ന് ജയലളിത

single-img
17 March 2014

jayaയുപിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രൂക്ഷ വിമര്‍ശനം. ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നാണ് ജയലളിത അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, എണ്ണ വില വര്‍ധന, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, അഴിമതി തുടങ്ങിയ എണ്ണമറ്റ പ്രശ്‌നങ്ങളാണ് രാജ്യം കണ്ടത് – കല്ലകുറിച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ജയലളിത പറഞ്ഞു.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമെതിരായ നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിശ്ചലമായതായും അത്തരത്തിലുള്ള ദുരിതവാഴ്ചയില്‍ നിന്ന് മോചനം നേടേണ്ട സമയമായെന്നും ജയലളിത പറഞ്ഞു.