മണല്‍ വാരിയതിന് ജസീറയുടെ വീട് നാട്ടുകാര്‍ ഉപരോധിച്ചു

single-img
17 March 2014

Jaseeraമണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍പോരാട്ടത്തിനിറങ്ങി ദേശിയ ശ്രദ്ധയാകര്‍ഷിച്ച ജസീറയുടെ പുതിയങ്ങാടി നീരൊഴുക്കുംചാലിലെ വീടു നാട്ടുകാര്‍ ഉപരോധിച്ചു. അനധികൃതമായി വാരിയ മണല്‍ ജസീറയുടെ തറവാട്ടു വീടിനുള്ളില്‍ സൂക്ഷിച്ചിട്ടുണെ്ടന്ന വിവരത്തെത്തുടര്‍ന്നാണു നാട്ടുകാര്‍ സംഘടിച്ചെത്തി ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തെതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

ഉപരോധത്തെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഉപരോധം നടത്തിയ നാട്ടുകാരില്‍ ചിലര്‍ ജസീറയെ അറസ്റ്റ് ചെയ്യണമെന്നും അനധികൃതമായി സൂക്ഷിച്ച മണല്‍ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടു. വീടു പണിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായിട്ടാണു മണല്‍ വാരി സൂക്ഷിച്ചതെന്നു പറയുന്നു. തുടര്‍ന്നു കണ്ണൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥനും തളിപ്പറമ്പ് സിഐ സന്തോഷും സ്ഥലത്തെത്തി ഇന്നു രാവിലെ കണ്ണൂര്‍ കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി പരിഹാരം കണെ്ടത്താമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നു നാട്ടുകാര്‍ ഉപരോധം പിന്‍വലിക്കുകയായിരുന്നു.