ക്രിമിയയ്ക്കിഷ്ടം റഷ്യയോട് ചേരാന്‍

single-img
17 March 2014

Cremiaയുക്രെയിനില്‍ നിന്നു വേര്‍പിരിഞ്ഞ് ക്രിമിയ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകണമെന്ന് ഹിതപരിശോധന ഫലം. വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയായപ്പോള്‍ 95.5 ശതമാനം വോട്ടര്‍മാരും ക്രിമിയ റഷ്യയുടെ ഭാഗമാകുന്നതിനെ പിന്തുണച്ചു.

റഷ്യയുടെ ഭാഗമാകുന്നതിന് തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്ന് ക്രിമിയയുടെ നേതാവ് വ്യക്തമാക്കി കഴിഞ്ഞു. ക്രിമിയന്‍ ജനതയുടെ അഭിപ്രായം മാനിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിനും പറഞ്ഞു.

എന്നാല്‍ ക്രിമിയ ഉക്രൈയിന്റെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ വോട്ടെടുപ്പ് പൂര്‍ണമായും ബഹിഷ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഹിതപരിശോധനയെ ശക്തമായി എതിര്‍ത്തിരുന്നു.