മുംബൈ കെട്ടിടദുരന്തം: മരണസംഖ്യ ആറായി, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി ആശങ്ക

single-img
15 March 2014

mumbai_mahim_building_collapse_day_600ഏഴു നില കെട്ടിടം തകര്‍ന്നു വീണ് മുംബൈയിലെ പടിഞ്ഞാറന്‍ മേഖലയിലെ സാന്താക്രൂസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഏഴുപേരെ പരിക്കുകളോടെ രക്ഷപെടുത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്‌ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. അഗ്നിശമന സേനയും പോലീസും സ്ഥലത്തുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ശങ്കര്‍ ലോക് എന്ന കെട്ടിടമാണ് തകര്‍ന്നത്. ആള്‍ താമസമില്ലാതിരുന്ന കെട്ടിടത്തിനു സമീപത്തെ ചേരിനിവാസികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്. കെട്ടിടത്തിലെ താമസക്കാരോട് ഒഴിയാന്‍ 2007 ല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ ഏതാനും കുടുംബങ്ങള്‍ മാത്രമാണിവിടെ താമസിച്ചിരുന്നത്.