മോദിക്ക് വരാണസി; അഡ്വാനിയും ജോഷിയും മാറിനില്‍ക്കണമെന്ന് ആര്‍എസ്എസ്

single-img
15 March 2014

Modiiവാരണാസിയിലെ സിറ്റിംഗ് എംപി മുരളി മനേഹര്‍ ജോഷി കാണ്‍പൂരിലേക്ക് മാറിക്കൊണ്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വരാണസിയില്‍ മത്സരിക്കുമെന്നു സൂചന. വാരാണസി സിറ്റിംഗ് എംപി മുരളി മനോഹര്‍ ജോഷി സീറ്റ് സംബന്ധിച്ച് ഇടഞ്ഞെന്നും തുടര്‍ന്ന് നടത്തിയ അനുനയ ചര്‍ച്ചകളില്‍ മണ്ഡലം വിട്ടു നല്‍കാന്‍ ജോഷി തയാറായെന്നും സൂചനയുണ്ട്.

അതേസമയം അഡ്വാനിയോടും ജോഷിയോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു മാറിനില്‍ക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.