ദേവയാനിക്കെതിരെ അറസ്റ്റ് വാറന്റ്

single-img
15 March 2014

Devayaniഅമേരിക്കന്‍ കോടതി കുറ്റക്കാരിയല്ലെന്നു കണ്‌ടെത്തിയതിനുപിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. ദേവയാനിയെ കോടതി വെറുതെ വിട്ടതിനു പിന്നാലെ പ്രോസിക്യൂഷന്‍ അവര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണ് ദേവയാനിക്കെതിരായ പ്രോസിക്യൂഷന്‍ കുറ്റം.

ദേവയാനിക്കെതിരെ ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ഐക്യരാക്ഷ്ട്ര സഭയുടെ ഓഫീസിലേക്ക് ദേവയാനിയെ മാറ്റിയിരുന്നു. ഇതിനാലാണ് ദേവയാനിക്കെതിരായ കുറ്റപത്രത്തില്‍ നിന്നും അവര്‍ ആദ്യം ഒഴിവായത്. 21 പേജുള്ള കുറ്റപത്രത്തില്‍ അറിഞ്ഞുകൊണ്ടാണ് ദേവയാനി ജോലിക്കാരിയുടെ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി നല്‍കിയതെന്നാണ് പറയുന്നത്.