ദേവയാനി കുറ്റക്കാരിയല്ലെന്ന് യുഎസ് കോടതി

single-img
13 March 2014

Devayaniഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളാക്കി വിവാദം സൃഷ്ടിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡക്കെതിരായ കേസ് യുഎസ് കോടതി തള്ളി. യുഎസ് ഫെഡറല്‍ ജഡ്ജിയാണ് കേസ് തള്ളിയത്. ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നയതന്ത്ര പരിരക്ഷ ഉണ്‌ടെന്നും കോടതി അറിയിച്ചു. വീട്ടുജോലിക്കാരിയുടെ വിസക്കായി വ്യാജ രേഖ നല്‍കിയെന്നായിരുന്നു ദേവയാനിക്കെതിരായ കേസ്.