നടുറോഡില്‍ അപമാനിക്കപ്പെട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

single-img
12 March 2014

padmini_0നടുറോഡില്‍ അപമാനിക്കപ്പെട്ട ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമായി ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിക്കെത്തേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതെന്ന് പത്മിനി ആരോപിച്ചു. എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സിയായ െ്രെബറ്റ് നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ് ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനില്‍ നിന്നും നല്‍കിയ വിശദീകരണം.

താന്‍ ഹാജരാകാത്ത ദിവസം ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പിട്ട് കുറ്റക്കാരി ആക്കിയതായും താന്‍ പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് ഈ പ്രവര്‍ത്തികളെന്നും വാര്‍ഡന്‍ പത്മിനി പറഞ്ഞു. എന്നാല്‍ ട്രാഫിക് പൊലീസ് ഇവരെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും എജന്‍സി നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരുണ്ടായിരുന്നില്ലെന്നും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

ട്രാഫിക് ഡ്യൂട്ടിക്കിടെ നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍ വാര്‍ഡന്‍ പത്മിതി അപമാനിക്കപ്പെട്ടത്. പ്രതി വിനോഷ് വര്‍ഗീസിനെ പൊലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായി പദ്മിനി ആരോപിച്ചിരുന്നു. എഡിജിപി സന്ധ്യ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പത്മിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.