മാതാ അമൃതാനന്ദമയിക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ പ്രതിഷേധിച്ച് 14 ന് സംസ്ഥാന ഹര്‍ത്താല്‍

single-img
12 March 2014

matha_amruthananda_addമാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയും ഓസ്‌ട്രേലിയക്കാരിയുമായ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ ചില ശക്തികള്‍ അമ്മയ്‌ക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുകയും മഠം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ കേരള ധീവര സഭ വരുന്ന 14 ന് സംസ്ഥാനവ്യാപകമായി തീരദേശ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു.

മത- രാഷ്ട്രീയ- സ്ഥാപിത ശക്തികള്‍ ജനാധിപത്യ നിയമങ്ങളെയും പത്രധര്‍മ്മങ്ങളെയും വളച്ചൊടിച്ചുകൊണ്ടുള്ള വാദമുഖങ്ങള്‍ നിരത്തി വിശ്വാസങ്ങള്‍ക്കതീതമായി മനുഷ്യനെ സേവിക്കുന്ന അമ്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെതിരായാണ് ഹര്‍ത്താലെന്ന് ധീവരസഭയുടെ പത്രക്കുറിപ്പില്‍ പറയുന്നു. തെരശഞ്ഞടുപ്പ് അടുത്ത ഈ കാലത്ത് മതവൈരവും കുത്സിത പ്രവര്‍ത്തനങ്ങളും നടത്തി പാര്‍ലമെന്ററി മോഹങ്ങള്‍ ഊട്ടിയുറപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അമ്മയെ അവഹേളിക്കുമ്പോള്‍ ഭാരതത്തേയാണ് അവഹേളിക്കുന്നതെന്നോര്‍ക്കണമെന്നും സഭ പറയുന്നു.

അമ്മയ്‌ക്കെതിരെ ഇനിയും അവഹേളനങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തിലെ തീരദേശ ജനത തരുന്ന മറുപടി വരുംകാലങ്ങളില്‍ ഇവര്‍ അറിയുമെന്നും സഭ പത്രക്കുറിപ്പില്‍ സൂചന തരുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യം ഇന്നത്തെ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.