മാര്‍പാപ്പ ദക്ഷിണകൊറിയ സന്ദര്‍ശിക്കും

single-img
11 March 2014

Marpappaഫ്രാന്‍സീസ് മാര്‍പാപ്പ ഓഗസ്റ്റില്‍ ദക്ഷിണകൊറിയ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ആറാം ഏഷ്യന്‍ യൂത്ത്‌ഡേ ഓഗസ്റ്റ് പത്തുമുതല്‍ 17വരെ ദക്ഷിണകൊറിയയിലെ ഡേയ്ജന്‍ രൂപതയില്‍ ആഘോഷിക്കും. ഇതില്‍ പങ്കെടുക്കാനാണു മാര്‍പാപ്പ എത്തുന്നത്. ഓഗസ്റ്റ് 14 മുതല്‍ 18 വരെ മാര്‍പാപ്പ ദക്ഷിണകൊറിയയില്‍ ഉണ്ടാവും.