ജോര്‍ദാന്‍ ജഡ്ജിയെ ഇസ്രേലി സൈനികര്‍ വെടിവച്ചു കൊന്നു

single-img
11 March 2014

jordan-judge-raed-zueterജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്നുള്ള ജഡ്ജിയെ അതിര്‍ത്തി ചെക്കുപോസ്റ്റില്‍ ഇസ്രേലി ഗാര്‍ഡുകള്‍ വെടിവച്ചുകൊന്നു. ജോര്‍ദാന്‍ നദിക്കു കുറുകെയുള്ള കിംഗ് ഹൂസൈന്‍ പാലത്തിലൂടെ വെസ്റ്റ്ബാങ്കിലേക്കു കടക്കുമ്പോഴാണ് റീഡ് സെയ്റ്റര്‍ എന്ന ജഡ്ജിക്കു വെടിയേറ്റത്. ഗാര്‍ഡുകളുടെ പക്കലുണ്ടായിരുന്ന തോക്കു തട്ടിയെടുക്കാന്‍ സെയ്റ്റര്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ന്നാണു വെടിവയ്‌ക്കേണ്ടിവന്നതെന്നും ഇസ്രേലി അധികൃതര്‍ പറഞ്ഞു.

പലസ്തീനിലെ നാബ്‌ലസ് സ്വദേശിയായ സെയ്റ്റര്‍(40) 2009മുതല്‍ അമ്മാനില്‍ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിനു ജോര്‍ദാന്റെ പൗരത്വമുണെ്ടന്ന് ജോര്‍ദാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഇസ്രേലി പോലീസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു.