കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കും

single-img
8 March 2014

29TV_PREMACHANDRAN_119573eലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇന്ന് ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. അതിനിടെ ആര്‍എസ്പിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

പ്രേമചന്ദ്രനാണ് സ്ഥാനാര്‍ഥിയെങ്കില്‍ ആര്‍എസ്പിക്ക് പിന്തുണ നല്‍കണമെന്നും സിപിഎമ്മിന്റെ ചവിട്ടും തൊഴിയും കൊണ്ടു കിടക്കാതെ ആര്‍എസ്പി മുന്നണി വിട്ട് പുറത്തുവരണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ശൂരനാട് രാജശേഖരനും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലം സീറ്റ് വിഷയം ആര്‍എസ്പിയുമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.