കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു, എല്ലപേരും കൊല്ലപ്പെട്ടെന്ന്‌സംശയം; യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാര്‍

single-img
8 March 2014

A Malaysia Airlines Boeing 777-200മലേഷ്യയില്‍ നിന്നും 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനം വിയറ്റനാം തീരത്തു നിന്നും 153 മൈല്‍ അകലെ കടലില്‍ തകര്‍ന്നു വീണുവെന്ന് വിയറ്റ്‌നാം നാവിക സേന. വിമാനത്തിനുള്ളിലുണ്ടായിരുന്ന എല്ലാപേരും മരിച്ചതായി സംശയിക്കുന്നതായും അവര്‍ അറിയിച്ചു.

വിയറ്റ്‌നാമിനു സമീപമുള്ള തോ ചൂ ദ്വീപിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്. യാത്രക്കാരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടെക്ക് രക്ഷാപ്രവര്‍ത്തനതിനുള്ള ബോട്ടുകള്‍ യാത്ര തിരിച്ചിട്ടുണ്ട്.

എംഎച്ച് 370 എന്ന ബോയിംഗ് വിമാനം ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2.40നാണ് കാണാതായത്. അര്‍ധരാത്രിക്കു ശേഷമാണ് ക്വാലാംപൂരില്‍ നിന്ന് വിമാനം പുറപ്പെട്ടത്. രാവിലെ 6.30ന് ബീജിംഗിലെത്തേണ്്ട വിമാനമാണ് കടലില്‍ തകര്‍ന്നു വീണത്.