ഇടുക്കി സീറ്റിനേക്കാള്‍ പ്രധാനം കസ്തൂരിരംഗന്‍: കെ.എം. മാണി

single-img
8 March 2014

KM-Mani-Newskeralaഇടുക്കി സീറ്റിനേക്കാള്‍ പ്രധാനം കസ്തൂരിരംഗന്‍ വിഷയമാണെന്നും കരടുവിജ്ഞാപനം അടിയന്തിരമായി ഇറക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാരസമിതിയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

കസ്തൂരിരംഗന്‍ വിഷയത്തില്‍ വ്യക്തവും ശക്തവുമായ നടപടികളാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. കരടുവിജ്ഞാപനം ഇറങ്ങാത്തതില്‍ പ്രതിഷേധവും ഉത്കണ്ഠയും അമര്‍ഷവുമുണെ്ടന്നും കെ.എം മാണി അറിയിച്ചു. വിജ്ഞാപനം ഉടന്‍തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മാണി പറഞ്ഞു.